സാങ്കേതിക തകരാർ; റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രനിൽ പതിച്ചതായി അറിയിപ്പ്

single-img
20 August 2023

റഷ്യന് ബഹിരാകാശ പേടകമായ റോസ് കോസ് മോസ് സാങ്കേതിക തകരാര് മൂലം ചന്ദ്രനില് പതിച്ചതായി റഷ്യന് ബഹിരാകാശ ഏജൻസി ഔദ്യോഗികമായി അറിയിച്ചു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കാമോസ് വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് 2.1ബി റോക്കറ്റിൽ ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചിരുന്നു.

47 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് റഷ്യ ചന്ദ്രനിലേക്ക് പേടകം അയക്കുന്നത്. ഈ സാഹചര്യത്തിൽ അവസാന നിമിഷം അനിയന്ത്രിതമായ ഭ്രമണപഥത്തിൽ കുടുങ്ങിയതുമൂലമുണ്ടായ സാങ്കേതിക തകരാർ മൂലമാണ് ലൂണ-25 പേടകം ചന്ദ്രോപരിതലത്തിൽ പതിച്ചതെന്ന് റാസ്കമോസ് ഔദ്യോഗികമായി അറിയിച്ചു.

അപകടകാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും, ഏത് രീതിയിലുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് ഉണ്ടായത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്നും റസ്‌കാമോസ് പറഞ്ഞു.