2016ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ ജയിപ്പിച്ചത് പുട്ടിൻ; വെളിപ്പെടുത്തലുമായി പുട്ടിന്റെ ഉറ്റ അനുയായി

single-img
8 November 2022

അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെടുകയും ട്രംപിനെ വിജയിപ്പിക്കുകയും ചെയ്തതായി പുട്ടിന്റെ ഉറ്റ അനുയായിയും വ്യവസായിയുമായ യെവ്ഗെനി വിക്തോറോവിക് പ്രിഗോഷി. ടെലഗ്രാമിലെ കുറിപ്പിലാണ് പ്രിഗോഷി ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല ഇനിയും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുമായുള്ള ബന്ധം മൂലമാണു ട്രംപ് 2016ലെ തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നാണു ഡമോക്രാറ്റുകളുടെ പ്രധാന ആരോപണം. ഹിലറി വിരുദ്ധ രാഷ്ട്രീയ പ്രചാരണം നടത്താനും റാലികൾ സംഘടിപ്പിക്കാനും റഷ്യൻസംഘം ഫെയ്സ്‌ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ യുഎസ് പൗരൻമാരുടെ പേരുകളിൽ നൂറുകണക്കിന് അക്കൗണ്ടുകൾ ആരംഭിക്കുമായും, ഇവർഅമേരിക്കൻ പൗരന്മാർ ആണ് എന്ന് തോന്നിപ്പിക്കുന്നതിനായി, യുഎസ് സെർവറുകൾ വിലയ്ക്കെടുത്തായും അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. റഷ്യക്കാർ നടത്തിയ ഈ പേജുകളിലൂടെ സ്വാധീനത്തിലായ അമേരിക്കക്കാർ വഴി രാഷ്ട്രീയ റാലികൾ അടക്കം സംഘടിപ്പിക്കുകയും, അതിനു പണവും നൽകിയിരുന്നു. എന്നാൽ പണം പറ്റുന്നതു റഷ്യക്കാരിൽ നിന്നാണെന്ന് അമേരിക്കക്കാർ തിരിച്ചറിഞ്ഞതുമില്ല എന്നാണ് ആരോപണം.

യുഎസ് സ്പെഷൽ കൗൺസൽ റോബർട്ട് മുള്ളർ 2018ൽ തയാറാക്കിയ കുറ്റപത്രത്തിൽ 13 റഷ്യൻ പൗരൻമാരും മൂന്നു റഷ്യൻ കമ്പനികളും ഹിലറി ക്ലിന്റന് എതിരായും പ്രചാരണത്തിൽ പങ്കാളികൾ ആയിരുന്നു എന്ന് കണ്ടെത്തിയിരുന്നു.റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായ ഇന്റർനെറ്റ് റിസർച്ച് ഏജൻസിയിലെ ജീവനക്കാർ ആണ് ഈ 13 പേരും. പുട്ടിന്റെ ഷെഫ് എന്ന് അറിയപ്പെടുന്ന പ്രഗോഷിക്കാന് ഇതിനു പണം മുടക്കിയതെന്നും കണ്ടെത്തിയിരുന്നു.