യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

single-img
25 September 2022

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച്‌ രംഗത്ത് എത്തിയത്. ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന രാജ്യങ്ങളാണെന്നും രക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം നല്‍കണമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള രാജ്യങ്ങളുടെ പങ്കാളിത്തം കൗണ്‍സിലിനെ ജനാധിപത്യപരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കു കൂടി സ്ഥിരാംഗത്വം നല്‍കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ അറിയിച്ചിരുന്നു. കൂടുതല്‍ സ്ഥിരാംഗങ്ങളെയും സ്ഥിരമല്ലാത്ത പ്രതിനിധികളെയും ഉള്‍പ്പെടുത്തി രക്ഷാ സമിതി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.