രൂപയുടെ മൂല്യം കുറഞ്ഞിട്ടില്ല, യുഎസ് ഡോളർ ശക്തിപ്പെട്ടതാണ്: ഇക്കണോമിക് സർവേ റിപ്പോർട്ട്

single-img
31 January 2023

രൂപയുടെ മൂല്യം കുറഞ്ഞു എന്നല്ല, യുഎസ് ഡോളറാണ് ശക്തിപ്പെട്ടതാണ് എന്ന് 2022-23 ഇക്കണോമിക് സർവേ റിപ്പോർട്ട് . മുൻപ് കേന്ദ്ര ധനകാര്യ മന്ത്രി ഈ പ്രസ്താവന നടത്തിയപ്പോൾ സോഷ്യൽ മീഡിയ വളരെ പരിഹാസത്തോടെയാണ് അതിനെ സ്വീകരിച്ചത്.

സാമ്പത്തിക വർഷത്തിന്റെ അടിസ്ഥാനത്തിൽ, അതായത് 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ ഡോളറിനെതിരെ രൂപയുടെ മൂല്യം 8.3 ശതമാനം ഇടിഞ്ഞു എന്നും ഇതേ കാലയളവിൽ, ഡോളർ സൂചിക 4.4 ശതമാനം ഉയർന്നു എന്നും ഇക്കണോമിക് സർവേ റിപ്പോർട്ട് പറയുന്നു.

രൂപയുമായി താരതമ്യം ചെയ്താൽ മറ്റ് പല കറൻസികളും ഡോളറിനെതിരെ വലിയ തോതിൽ മൂല്യച്യുതി സംഭവിച്ചു എന്നും നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധിക്കിടയിലും രൂപ ശക്തമായ പ്രകടനം കാഴ്ചവെച്ചു എന്നുമാണ് ഇക്കണോമിക് സർവേ റിപ്പോർട്ടിലെ കണ്ടെത്തൽ.

കൂടാതെ, ഡോളർ ഒഴികെയുള്ള തിരഞ്ഞെടുത്ത പ്രധാന കറൻസികൾക്കെതിരെ രൂപയുടെ മൂല്യം ഉയർന്നു എന്നും ഇക്കണോമിക് സർവേ റിപ്പോർട്ട് പറയുന്നു. പൗണ്ട് സ്റ്റെർലിംഗിനെതിരായ രൂപയുടെ ശരാശരി വിനിമയ നിരക്ക് 2022 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ 2021 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ 6.7 ശതമാനം വർദ്ധിച്ചു എന്നും റിപ്പോർട്ട് പറയുന്നു.