ആർഎസ്എസുകാരും ബിജെപിക്കാരും ശ്രീരാമന്റെ ജീവിതരീതി അനുകരിക്കുന്നില്ല: രാഹുൽ ഗാന്ധി

single-img
3 December 2022

ആർഎസ്എസുകാരും ബിജെപിക്കാരും ശ്രീരാമന്റെ ജീവിതരീതി അനുകരിക്കുന്നില്ല എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു റാലിയിൽ സംസാരിക്കവേയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

മധ്യപ്രദേശിലെ യാത്രയ്ക്കിടെ എന്നെ കാണാൻ വന്ന ഒരു പുരോഹിതൻ എന്നോട് പറഞ്ഞു, ഗാന്ധിജി പലപ്പോഴും ഉപയോഗിക്കുന്ന പദമായ ഹേ റാം എന്നാണ്. ഹേ റാം ഒരു ജീവിതരീതിയാണ്. സ്നേഹം, സാഹോദര്യം, ആദരവ്, (തപസ്സ് ഒക്കെയാണ് അതിന്റെ അർത്ഥം. ഗാന്ധിജി അത് ലോകത്തെ മുഴുവൻ പഠിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.

അതുപോലെ ‘ജയ് സിയ റാം’ എന്നാൽ സീതയും രാമനും ഒന്നാണെന്നും ശ്രീരാമൻ സീതയുടെ ബഹുമാനത്തിനായി പോരാടിയെന്നും ആണ്. ജയ് ശ്രീറാം എന്നാൽ ഭഗവാൻ രാമനെ വാഴ്ത്തുക എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ ബിജെപിയും ആർഎസ്എസും അദ്ദേഹത്തെപ്പോലെ ജീവിതം നയിക്കുന്നില്ല, സ്ത്രീകളുടെ ബഹുമാനത്തിന് വേണ്ടി പോരാടുന്നില്ല,” രാഹുൽ ഗാന്ധി ആരോപിച്ചു