ആര്‍എസ്എസും-ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികള്‍: എം വി ഗോവിന്ദന്‍ മാസ്റ്റർ

single-img
19 February 2023

ആര്‍എസ്എസും-ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികളാണെന്നും രണ്ട് വര്‍ഗീയ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ ഏതെങ്കിലുമൊന്ന് പരാജയപ്പെടുകയല്ല ചെയ്യുന്നത് മറിച്ച് രണ്ടും ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ .

ഇരു സംഘടനകളും ചര്‍ച്ച നടത്തിയത് കൊണ്ടെന്ത് കാര്യമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് സംസാരിക്കവേ ചോദിച്ചു. ആര്‍ എസ് എസുമായി ചര്‍ച്ച നടത്തി അവരുടെ വര്‍ഗീയ നിലപാട് മാറ്റിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഗാന്ധി വധം മുതല്‍ ഇതുവരെ വര്‍ഗീയവാദികളുടെ പ്രവര്‍ത്തനം കണ്ടറിയുന്ന ഇന്ത്യയിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല എന്നോര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല .