അരിക്കൊമ്ബന്‍ തമിഴ്നാട് വനം വകുപ്പിന് തലവേദനയാകുന്നു

single-img
7 May 2023

തൊടുപുഴ: അരിക്കൊമ്ബന്‍ തമിഴ്നാട് വനം വകുപ്പിന് തലവേദനയാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി ആന ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല. അരിക്കൊമ്ബന്റെ സാന്നിധ്യത്തില്‍ പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. എന്നാല്‍ അരിക്കൊമ്ബന്റെ ജിപിഎസ് കോളര്‍ സിഗ്നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്.