ദേവികുളം മുന്‍ എം.എല്‍.എ. എസ് രാജേന്ദ്രന് കയ്യേറിയ ഭൂമി ഒഴിപ്പിക്കാൻ നോട്ടീസ് നല്‍കി

single-img
26 November 2022

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് കയ്യേറിയ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടീസ് നൽകി. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമിയിൽ നിന്ന് ഏഴ് ദിവസത്തിനകം വീട് ഒഴിയണം എന്നാണു റവന്യു വകുപ്പ് നൽകിയ നോട്ടീസിൽ പറയുന്നത്.

ദേവികുളം സബ് കളക്ടറുടെ നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എസ് രാജേന്ദ്രന്‍ വീട് ഒഴിഞ്ഞില്ലെങ്കില്‍ പൊലീസിന്റെ സഹായം തേടുമെന്നും നോട്ടീസിലുണ്ട്. സഹായം ആവശ്യപ്പെട്ട് ഇടുക്കി എസ് പിക്ക് റവന്യൂ വകുപ്പ് കത്ത് നല്‍കിയിട്ടുമുണ്ട്.

എന്നാൽ വീട് ഒഴിയാനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം. നോട്ടീസിനെ നിയമപരമായി നേരിടും. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം വ്യക്തമാണെന്നും എസ് രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു