റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി; 9കാരന്‍ മരിച്ച സംഭവം, മുത്തശ്ശിയും മരിച്ചു

single-img
21 June 2024

മലപ്പുറം ജില്ലയിലെ തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റ മുത്തശ്ശിയും മരണപ്പെട്ടു . കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

ആസിയയുടെ മൂത്ത മകനായ അബ്ദുൽ ഗഫൂറിന്റെ മകനാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.