ഒരു രൂപ, 50 പൈസ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ആർബിഐ

single-img
26 November 2022

രാജ്യത്തെ ഒരു രൂപ, 50 പൈസ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ആർബിഐ . ഇവയുടെ കോപ്പർ നിക്കൽ (കപ്രോനിക്കൽ) എന്നിവയിൽ നിർമിച്ച നാണയങ്ങളാണ് പിൻവലിക്കുന്നത്. ബന്ധപ്പെട്ട് ആർബിഐ ന്യൂ ഡൽഹിയിലെ ഐസിഐസിഐ ബാങ്കിന് നിർദേശം നൽകി.

നിർമ്മാണം നിർത്തുന്ന നാണയങ്ങളെല്ലാം ആർബിഐ തിരിച്ചെടുക്കും. 1990 കളിലും 2000 ന്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങൾ. ഈ നാണയങ്ങൾ ബാങ്കിൽ പോയി മാറ്റി വാങ്ങാം. ബാങ്കിൽ നൽകുന്ന ഈ നാണയത്തിന്റെ അതേ മൂല്യമുള്ള തുക തിരിച്ച് ലഭിക്കും.

ഐസിഐസിഐ ബാങ്ക് നൽകുന്ന വിവരം പ്രകാരം നിർമാണം നിർത്തിയ നാണയങ്ങൾ ഇവയാണ് :

-ഒരു രൂപയുടെ കപ്രോനിക്കൽ നാണയങ്ങൾ
-50 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ
-25 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ
-പത്ത് പൈസയുടെ സ്റ്റെയിൻലെസ് സ്റ്റീൽ നാണയങ്ങൾ
-പത്ത് പൈസയുടെ അലൂമിനിയം ബ്രോൺസ് നാണയങ്ങൾ
-20 പൈസയുടെ അലൂമിനിയം നാണയങ്ങൾ
-10 പൈസയുടെ അലൂമിനിയം നാണയങ്ങൾ