രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറി; രശ്മിക മന്ദാനയ്ക്ക് കന്നഡ സിനിമയില്‍ വിലക്ക്

single-img
25 November 2022

പ്രശസ്ത തെന്നിന്ത്യൻ നടിയായ രശ്മിക മന്ദാനയെ കന്നഡ സിനിമാലോകത്ത് നിന്നും വിലക്കുമെന്ന വാര്‍ത്തകാളാണ് ഇപ്പോൾ പുറത്തു വരുന്നത്. കർണാടകയിലെ തിയേറ്റര്‍ ഉടമകളും സിനിമാ സംഘടനകളും സിനിമാലോകവും രശ്മികയ്ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രമുഖ കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്നും നടി പിന്മാറിയതാണ് വിലക്കിനുള്ള കാരണം. രക്ഷിത് ഷെട്ടിയെ തള്ളിപ്പറഞ്ഞ രശ്മിക കന്നഡക്കാരെ മുഴുവനായി വഞ്ചിച്ചതായി സോഷ്യല്‍ മീഡിയയില്‍ പലരും കുറ്റപ്പെടുത്തിയിരുന്നു.

ദീർഘകാല പ്രണയത്തിന് ശേഷമുള്ള രശ്മികയുടേയും രക്ഷിത് ഷെട്ടിയുടേയും വിവാഹനിശ്ചയം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പിന്നാലെയാണ് വിവാഹത്തില്‍ നിന്നും ഇരുവരും പിന്മാറിയത്.