റീ റിലീസ് ; ഗില്ലിക്ക് വെല്ലുവിളിയാകാൻ രജനികാന്തിന്റെ ‘പടയപ്പ’ എത്തുന്നു

single-img
20 May 2024

തമിഴ്‌നാട്ടിൽ വിജയ് നായകനായ ഗില്ലി 20 വർഷങ്ങൾക്ക് ശേഷം തിയറ്ററുകളില്‍ എത്തി വലിയ വിജയമായി റെക്കോര്‍ഡിട്ടിരുന്നു. കളക്ഷനിൽ റെക്കോഡിട്ട രണ്ടാം വരവിൽ ഗില്ലിക്ക് വെല്ലുവിളിയാകാൻ രജനികാന്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായ പടയപ്പ വീണ്ടും റിലീസ് ചെയ്യുകയാണ്.

കെ എസ് രവികുമാർ സംവിധാനം ചെയ്ത സിനിമയായിരുന്നു രജനികാന്ത് നായകനായി ഹിറ്റായ പടയപ്പ. ശിവാജി ഗണേശനും രമ്യാ കൃഷ്‍ണനുമൊപ്പം ചിത്രത്തില്‍ സൗന്ദര്യയും പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. 1999ല്‍ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ പടയപ്പ 50 കോടി രൂപയോളം അന്ന് നേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടർന്ന് ടിവിയിലും പടയപ്പ വലിയ ഹിറ്റായിരുന്നു. സംഗീതം എ ആര്‍ റഹ്‍മാനായിരുന്നു.