ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്ന് നില്‍ക്കാന്‍ ആകില്ല: കെ സുധാകരന്‍

single-img
12 June 2024

രണ്ടു മണ്ഡലങ്ങളിൽ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം വിടുന്നുവെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്‍.. പ്രതിപക്ഷ മുന്നണി ഇന്ത്യ നയിക്കേണ്ട രാഹുല്‍ വയനാട്ടില്‍ വന്ന് നില്‍ക്കാന്‍ ആവില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

യുപിയിലെ റായ് ബറേലി ലോക്സഭാ മണ്ഡലത്തില്‍ നിന്നും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച രാഹുല്‍ ഏത് മണ്ഡലം ഉപേക്ഷിക്കും എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോള്‍ കെപിസിസി അധ്യക്ഷന്‍ തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്.

നമ്മള്‍ ദുഃഖിച്ചിട്ട് കാര്യമില്ല. ഇന്ത്യ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്ന് നില്‍ക്കാന്‍ ആകില്ലെന്നും രാഹുൽ ​ഗാന്ധി വയനാട് ഒഴിയുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വയനാടുമായുള്ള തന്റെ ബന്ധം തിരെഞ്ഞെടുപ്പിന് അതീതമാണെന്നാണ് വായനാട്ടുകാരെ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചത്. പ്രതിസന്ധിഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാർ എന്നും രാഹുല്‍ ഗാന്ധി ഓര്‍മിച്ചു.