രാഹുലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കുറിപ്പ് തിരുത്തി ആർ. ശ്രീലേഖ

single-img
28 November 2025

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പ് തിരുത്തി ആർ. ശ്രീലേഖ. ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം, ഞാനൊരമ്മയാണ്, മുൻ പൊലീസുദ്യോഗസ്ഥയാണ്… ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു! എന്നാണ്പുതിയ പോസ്റ്റിൽ പറയുന്നത്.

“ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല? ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി? പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻ‌കൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയിൽ സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?”, എന്നായിരുന്നു ശ്രീലേഖ ആദ്യം പോസ്റ്റ് ചെയ്തത്.