ഖത്തര്‍ലോകകപ്പ്; ബ്രസീല്‍ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; തിയാഗോ സില്‍വ നായകൻ

single-img
7 November 2022

ഖത്തരിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ച ടീമിനെ തിയാഗോ സില്‍വ നയിക്കും. അതേസമയം പരിക്കേറ്റ ഫിലിപ്പ് കുട്ടിഞ്ഞ്യോ ടീമിലില്ല. കസമിറോ ടീമില്‍ ഉള്‍പ്പെട്ടു.

ടൂർണമെന്റ് ആരംഭിക്കാൻ ഇനി വെറും 13 ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ടീമുകളുടെ പ്രഖ്യാപനത്തിലേക്കാണ്. നേരത്തെ തന്നെ ജപ്പാന്‍, കോസ്റ്റാറിക്ക ടീമുകള്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ബ്രസീലിന്റെ ഗോളി ആലിസണ്‍ ബക്കര്‍, മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ കാര്‍ലോസ് ഹെന്റിക് കസമിറോ, ഫിര്‍മിന്യോയാണ്. ജെസ്യൂസ്, നെയ്മര്‍,വിനീഷ്യസ്, റോഡ്രിഗോ,റിച്ചാര്‍ലിസണ്‍ എന്നിവരാണ് തിയാഗോ സില്‍വ നയിക്കുന്ന ടീമിലെ പ്രധാനികള്‍ .അവസാന ലിസ്റ്റിൽ സീസണില്‍ ഫോമിലല്ലാത്ത ഫിലിപ്പ് കൗട്ടീന്യോ ടീമിലിടം നേടാന്‍ സാധ്യത കുറവാണ്.

ഇത്തവണ റഫീഞ്ഞയും ബ്രൂണോ ഗ്വിമാറസും ആന്റണിയുമാണ് ബ്രസീല്‍ നിരയിലെ പ്രധാനയുവതാരങ്ങള്‍. അന്താരാഷ്ട്ര തലത്തിൽ ഗോളടിയില്‍ പെലെയ്ക്ക് തൊട്ടുപിന്നിലാണ് 30കാരനായ നെയ്മര്‍. 121 കളിയില്‍ നിന്നായി 75 ഗോളുള്ള നെയ്മര്‍ക്ക് മൂന്നു ഗോളുകള്‍ കൂടി നേടിയാല്‍ ഗോളടിയില്‍ പെലെയെ മറികടക്കാം. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ഏറ്റവുംഅവസാനം കിരീടം നേടിയത് 2002ലാണ്.