രാഹുൽ ഗാന്ധി സ്മൃതി ഇറാനിക്ക് ഫ്ലൈയിങ് കിസ് നല്കിയെന്ന ആരോപണം പോലെ ശുദ്ധ അസംബന്ധം; മാസപ്പടി വിവാദത്തിൽ എ എ റഹിം

single-img
10 August 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി സിപിഎം എംപി എ. എ റഹീം. പാർലമെന്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഫ്ലൈയിങ് കിസ് നല്കിയെന്ന ആരോപണം പോലെ ശുദ്ധ അസംബന്ധമാണെന്ന് എ എ റഹീം പ്രതികരിച്ചു.

ആരെങ്കിലും സ്വന്തം അക്കൗണ്ടിലൂടെ കൈക്കൂലി വാങ്ങുമോയെന്ന ചോദ്യമുന്നയിച്ച റഹീം, ആരോപണത്തെ രാഷ്ട്രീയമായി നേരിടുമെന്നും വ്യക്തമാക്കി. വീട്ടിൽ ഇരിക്കുന്നവരെ അധിക്ഷേപിക്കുന്നത് നിർത്തണമെന്നും റഹീം ആവശ്യപ്പെട്ടു.

അതേസമയം, പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് മാസംതോറും 3 വർഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകൾ പുറത്ത് വന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. വീണയിൽ നിന്ന് ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ ലഭിക്കാൻ 2016 ഡിസംബറിൽ സിഎംആർഎൽ കമ്പനി
കരാറുണ്ടാക്കിയിരുന്നു.