ധോണിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ PT 7നെ വെള്ളിയാഴ്ച മയക്കുവെടി വെക്കും
പാലക്കാട് : ധോണിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയില്‍ എത്തും.
അതേസമയം പി ടി സെവനെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളില്‍ ബിജെപി ഹര്‍ത്താല്‍ ആണ്.
മലമ്ബുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.അവശ്യ സര്‍വീസുകളെ പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇടവേളകളില്ലാത്തെ കൊമ്ബന്‍ ജനവാസ മേഖലയില്‍ ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി വേഗത്തില്‍ സ്വീകരിക്കുന്നില്ല എന്നാണ് ബിജെപി ആരോപണം.കൂട് നിര്‍മാണം പൂര്‍ത്തിയായിട്ടും മയക്കുവെടി വയ്ക്കാന്‍ എന്താണ് തടസ്സം എന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്
അതേസമയം പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയില്‍ പുലിയെ കണ്ടെത്തി.ഒരു പുലിയെയും രണ്ട് കുട്ടികളെയുമാണ് കാര്‍ യാത്രക്കാര്‍ കണ്ടത്.വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.
ഈ പ്രദേശത്ത് മുന്‍പും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു മാസം മുന്‍പ് വളര്‍ത്തു നായയെ പുലി പിടികൂടിയിരുന്നു. പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി പിടികൂടാനായില്ല.