മോദി സർക്കാർ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചതായി പ്രസ്താവന; വി മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ കൂവല്‍ പ്രതിഷേധം

single-img
25 March 2023

കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരന് നേരെ വിദ്യാർഥികളുടെ കൂവൽ പ്രതിഷേധം. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടെന്ന പ്രസ്താവനയാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ഇതോടൊപ്പം കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന പരാമർശം കൂടിയായതോടെ കൂവൽ ശക്തമായി.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവ തലമുറയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുവെന്ന പരാമർശവും കൂവലിന് കാരണമായി. പരീക്ഷാ പേ ചർച്ച, മൻ കി ബാത്ത് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസംഗം.