പ്രിയദർശിനി വനിതാ സൗജന്യ യാത്ര: കെഎസ്ആർടിസിക്ക് സർക്കാർ പണം നൽകുന്നത് ധാരണയിലേക്ക്

single-img
30 June 2026

കെഎസ്ആർടിസിയുടെ പ്രിയദർശിനി വനിതാ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് പണം നൽകുന്നത് ധാരണയിലേക്ക്. ദിവസേന ശരാശരി രണ്ടര കോടി രൂപയാണ് കെഎസ്ആർടിസിക്ക്‌ വരുമാന നഷ്ടം വരുന്നത്. ഈ നഷ്ടം നികത്താനാണ് നിലവിൽ ധാരണയായിരിക്കുന്നത്.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ഓവർ ഡ്രാഫ്റ്റ് നൽകാനാണ് ധാരണ. ആറു മാസത്തേക്ക് സർക്കാർ ഗ്യാരണ്ടിയിലാണ് ഒഡി അനുവദിക്കുക. ജീവനക്കാർക്കുള്ള കളക്ഷൻ ബാറ്റ ദിവസേന വിതരണം ചെയ്യാനും ആലോചനയുണ്ട്.

അതേസമയം, സ്ത്രീകൾക്ക് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഓർഡിനറി ബസുകൾ വരും. ഫാസ്റ്റ് പാസഞ്ചർ മാത്രമുള്ള റൂട്ടുകളിലാണ് ഈ ബസുകൾ അനുവദിക്കുകയെന്നാണ് വിവരം.