ചീറ്റപ്പുലികള്‍ക്ക് നമ്മുടെ പാരമ്പര്യങ്ങളുമായി ഇണങ്ങുന്ന പേരുകൾ നൽകാൻ നിർദ്ദേശിച്ചു പ്രധാനമന്ത്രി

single-img
25 September 2022

രാജ്യത്ത് വംശനാശം സംഭവിച്ചതിനാൽ നമീബിയയില്‍ നിന്ന് കഴിഞ്ഞ വാരം ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവയ്ക്ക് നൽകുന്ന പേരുകള്‍ നമ്മുടെ പാരമ്പര്യങ്ങളുമായി ഇണങ്ങുന്നതാണെങ്കില്‍ അത് വളരെ നല്ലതായിരിക്കുമെന്നും മോദി പറഞ്ഞു.

റേഡിയോയിലൂടെ രാജ്യത്തെ സംബോധന ചെയ്യുന്ന മന്‍ കീ ബാത്തില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.ചീറ്റപ്പുലികളുടെ രാജ്യത്തേക്കുള്ള തിരിച്ചു വരവില്‍ 130 കോടി ഇന്ത്യക്കാര്‍ അഭിമാനം കൊള്ളുകയും ആഹ്ളാദിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്ന് പറഞ്ഞ മോദി മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും ആളുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാമെന്നും അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ തന്നെ ചീറ്റകളെ കാണാന്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.