തുര്‍ക്കിയിലെ ജിഹാദി സംഘടനുമായി പോപ്പുലര്‍ ഫ്രണ്ടിനു അടുത്തബന്ധം; അടുത്ത വെളിപ്പെടുത്തലുമായി അന്വേഷണ ഏജന്‍സികള്‍

single-img
30 September 2022

ഡല്‍ഹി: തുര്‍ക്കിയിലെ ജിഹാദി സംഘടനുമായി കേന്ദ്രസര്‍ക്കാര്‍ നിരാേധിച്ച പോപ്പുലര്‍ ഫ്രണ്ട് അടുത്തബന്ധം പുലര്‍ത്തിയതിന് തെളിവുമായി അന്വേഷണ ഏജന്‍സികള്‍.

മനുഷ്യാവകാശ സംഘടനയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഐ എച്ച്‌ എച്ചുമായാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ് കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച പ്രൊഫ. പി കോയ, ഇ എം അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ക്ക് തുര്‍ക്കിയിലെ ഈ സംഘം ആതിഥേയത്വം വഹിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വ ഇദയുടെ അനുബന്ധപ്രസ്ഥാനങ്ങള്‍ക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന സംഘമാണ് തുര്‍ക്കിയിലെ ജിഹാദി സംഘമെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. കള്ളക്കടത്തായാണ് ഇവര്‍ ആയുധങ്ങള്‍ എത്തിച്ചുകൊട‌ുക്കുന്നത്. തുര്‍ക്കിയിലെ മുന്‍ ധനമന്ത്രി ബരാത് അല്‍ ബെയ്റാക്കും പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ മരുമകനും തമ്മില്‍ അയച്ച ഇ-മെയില്‍ സന്ദേശങ്ങളിലും ഐ എച്ച്‌ എച്ചിന് ആയുധക്കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്.