സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം; ഇൻസ്റ്റാഗ്രാം പേജ് അഡ്മിനെതിരെ കേസെടുത്ത് പൊലീസ്

single-img
28 November 2025

മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ഇൻസ്റ്റാഗ്രാം പേജ് അഡ്മിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ‘കുടുംബാധിപത്യം’ എന്ന ഇൻസ്റ്റാഗ്രാം പേജിന്റെ അഡ്മിനാണ് കേസിൽ പ്രതി. തൃശൂർ സ്വദേശി അഭിഭാഷകൻ ഋഷിചന്ദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ ‘കുടുംബാധിപത്യം’ പേജിലൂടെ മുഖ്യമന്ത്രിക്കെതിരെ അപമാനകരമായ ഉള്ളടക്കം പ്രചരിപ്പിച്ചതാണ് ആരോപണം. രണ്ട് മാസം മുമ്പ് നൽകിയ തന്റെ പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് വൈകിയെന്നും ഇതുമായി ബന്ധപ്പെട്ട് ഋഷിചന്ദ് പരാതി ഉന്നയിച്ചിട്ടുണ്ട്.