പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതി; പതിനഞ്ചുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

single-img
20 February 2026

കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനഞ്ചുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സമയങ്ങളിലായാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫായിസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂര്‍ സ്വദേശിയായ പതിനഞ്ചുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവായ 45കാരന്‍ എന്നിവരാണ് മറ്റ് മൂന്ന് പ്രതികള്‍.

റാഷിദ് ദുബായിയിലാണുള്ളത്. 45കാരനായ സഹോദരീഭര്‍ത്താവ് അസുഖബാധിതനായി അടുത്തിടെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പല ഘട്ടങ്ങളിലായാണ് പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനിരയായത്.