ഞാൻ ഈ ലോകത്ത് നിന്ന് പോകുന്നു; ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തി പൊലീസ്

single-img
3 December 2023

അന്തരിച്ച ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തി പൊലീസ്. താൻ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നായിരുന്നു കുറിപ്പിലെ വരികളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ തീയതിയിലാണ് കുറിപ്പുള്ളതെന്നും പൊലീസ് അറിയിച്ചു. എം കുഞ്ഞാമന്‍റെ വീടിന്റെ മുൻവശത്തെ മുറിയിൽ ടേബിളിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തിയത്.

ദീർഘ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിലുണ്ട്. കുഞ്ഞാമന്‍റെ വീട്ടിൽ പൊലീസ് പരിശോധന തുടരുകയാണ്. പ്രശസ്ത സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമനെ ഇന്ന് വൈകിട്ടോടെയാണ് ശ്രീകാര്യത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതത്തിലാകെ ജാതിവിവേചനത്തിനെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു കുഞ്ഞാമന്‍റേത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍.