ഹെൽമറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പൊലീസ് വക 500 രൂപ പിഴ

single-img
27 October 2022

ഹെൽമറ്റ് ധരിക്കാതെ കാർ ഓടിച്ച കൊല്ലം ചടയമംഗലും കൂരിയോട് സ്വദേശി സജീവ് കുമാറിനു ട്രാഫിക് പൊലീസ് 500 രൂപ പിഴ ചുമത്തി. കഴിഞ്ഞ മെയ് മാസം ഹെൽമെറ്റ് ധരിക്കാതെ കാർ ഓടിച്ചു എന്നാണു നോട്ടീസിൽ ഉള്ളത്.

KL 24 M 3474 എന്ന മാരുതി സ്വിഫ്റ്റ് കാറിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് വെച്ചിരുന്നില്ല എന്നാണു ട്രാഫിക് പോലീസ് നൽകിയ നോട്ടീസിൽ പറയുന്നത്. കടക്കൽ കിളിമാനൂർ റൂട്ടിൽ യാത്ര ചെയ്തപ്പോഴാണ് പിഴ ചുമത്തിയിരിക്കുന്നത് എന്നാണു പോലീസ് നൽകിയ നോട്ടീസിൽ കാണിച്ചിരിക്കുന്നത്. സജീവ് കുമാറിന് ബൈക്കില്ല, ബൈക്കോടിക്കാൻ തനിക്കറിയില്ലെന്നാണ് സജീവ് കുമാർ പറയുന്നത്.

എന്നാൽ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാകാം പിഴ ചുമത്തിയതെന്നും ടൈപ്പിങ്ങിൽ തെറ്റ് പറ്റിയതാകാമെന്നുമാണ് പൊലീസ് ഇപ്പോൾ പറയുന്നത്.