പിഎഫ്‌ഐ നിരോധനത്തെ തുടര്‍ന്ന് ഇടുക്കി തൂക്കുപാലത്തെ ഓഫീസും പോലീസ് സീല്‍ ചെയ്തു

single-img
1 October 2022

ഇടുക്കി: പിഎഫ്‌ഐ നിരോധനത്തെ തുടര്‍ന്ന് ഇടുക്കി തൂക്കുപാലത്തെ ഓഫീസും പോലീസ് സീല്‍ ചെയ്തു. നെടുംകണ്ടം പോലീസും റവന്യൂ വകുപ്പും ചേര്‍ന്നാണ് ഓഫീസില്‍ സീല്‍ ചെയ്തത്.

ബാബറി മസ്ജിദ് പുനര്‍ നിര്‍മ്മിക്കും എന്ന് അലേഖനം ചെയ്ത 14 ഫോട്ടോകള്‍ ഓഫീസില്‍ നിന്നും
പോലീസ് കണ്ടെത്തി.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ കോയ തങ്ങളുടെ പേരിലുള്ള 17 സെന്‍്റ് സ്ഥലത്താണ് കെട്ടിടം നിലനില്‍ക്കുന്നത്. ഓഫീസ് കെട്ടിടവും ഓ‍ഡിറ്റോറിയവുമാണിവിടെയുള്ളത്. 35 ചുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വീട് പണിയാന്‍ എടുത്ത പെര്‍മിറ്റിലാണിത് പണിതിരുന്നത്. തുറക്കാന്‍ താക്കോലില്ലാതിരുന്നതിനാല്‍ വാതില്‍ പൊളിച്ചാണ് പൊലീസ് ഓഫീസിനുള്ളിലേക്ക് കയറിയത്. ബാബറി മസ്ജിദ് പുനഃസ്ഥാപിക്കുമെന്ന് ആലേഖനം ചെയ്ത ഫോട്ടോകളും പിഎഫ്‌ഐയുടെ യൂണിഫോമും തൊപ്പികളും ബെല്‍റ്റുകളും കണ്ടെടുത്തു.നിരവധി പായകളും തലയിണകളും ഓഫീസിനുള്ളിലുണ്ടായിരുന്നു. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. വിവരങ്ങള്‍ എന്‍ഐഎ സംഘത്തെയും അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് തൊടുപുഴയിലും തൂക്കുപാലത്തുമാണ് ജില്ലയില്‍ ഓഫീസുകള്‍ ഉള്ളത്.