ഇറാനില്‍ വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെ വിഷപ്രയോഗം

single-img
5 March 2023

ഇറാനില്‍ വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെ വിഷപ്രയോഗം. അഞ്ച് പ്രവിശ്യകളില്‍ നിന്നുള്ള മുപ്പതോളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോ‍ര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ ഹമീദാന്‍, സ‌ന്‍ജാന്‍, പടിഞ്ഞാറന്‍ അസര്‍ബൈജാന്‍, ആല്‍ബോര്‍സ് പ്രവിശ്യകളിലാണ് വിഷപ്രയോഗം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിട്ടുള്ളത്. ആശുപത്രികളില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനികള്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് നേരിടുന്നത്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും കുറ്റപ്പെടുത്തി.

വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ പരിശോധിച്ചതില്‍ വിഷപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി ഇറാന്‍ ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി. ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ വ്യാപകമായി വിഷപ്രയോഗം നടത്തിയെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. നവംബര്‍ അവസാനത്തോടെ ടെഹ്റാനടുത്തുള്ള ക്വാമില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥിനികള്‍ ചികിത്സ നേടിയതിന് പിന്നാലെയായിരുന്നു ഈ വെളിപ്പെടുത്തല്‍.