ദയവ് ചെയ്ത് അങ്ങ് കേരളം വിടണം സർ; ഗവർണർക്കെതിരെ പികെ അബ്ദുറബ്

single-img
24 October 2022

അറിവില്ലാത്തവർ കേരളം ഭരിക്കുമ്പോൾ കഴിവുള്ളവർ കേരളം വിടുന്നു എന്ന് സംസ്ഥാന സർക്കാരിനെ വിമർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെ അബ്ദുറബ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്.

കോൺഗ്രസിൽ ഭിന്നത നിലനിൽക്കുമ്പോഴും ഗവർണറുടെ നിലപാടിനെതിരെ മുസ്ലിം ലീഗ് ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. താങ്കൾക്ക് നല്ല കഴിവുണ്ടെന്ന് സമ്മതിക്കുന്നു സർ, ദയവ് ചെയ്ത് അങ്ങ് കേരളം വിടണം സർ – എന്ന് അബ്ദുറബ് എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇപ്പറഞ്ഞത് തീർത്തും
ശരിയാണ് സർ,
താങ്കൾക്ക് നല്ല കഴിവുണ്ടെന്ന്
സമ്മതിക്കുന്നു സർ,
ദയവ് ചെയ്ത് അങ്ങ് കേരളം
വിടണം സർ,
കേരളം വിട്ട് അടിയങ്ങളെ
സഹായിക്കണം സർ!
UP യോ, ഗുജറാത്തോ
ആണെങ്കിൽ ബെസ്റ്റാണ് സർ!

https://www.facebook.com/photo/?fbid=693857402095639&set=a.493118645502850