കേരള കോൺ​ഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ വീണ്ടും തിരഞ്ഞെടുത്തു

single-img
16 May 2023

കേരള കോൺ​ഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ വീണ്ടും തിരഞ്ഞെടുത്തു. വർക്കിങ് ചെയർമാനായി പിസി തോമസ്, എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ചീഫ് കോർഡിനേറ്റർ ടി യു കുരുവിളയേയും തിര‍ഞ്ഞെടുത്തു.

വിവിധ നിയോജക മണ്ഡലം, ജില്ലാ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അം​ഗങ്ങളുമാണ് യോ​ഗത്തിൽ സംബന്ധിച്ചത്. പാർട്ടിയുടെ ഡപ്യൂട്ടി ചെയര്‍മാന്‍മാരായി കെ ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, വൈസ് ചെയര്‍മാന്‍മാരായി വക്കച്ചന്‍ മറ്റത്തില്‍, ജോസഫ് എം പുതുശ്ശേരി, ഇ ജെ അഗസ്തി, എം പി പോളി, കൊട്ടാരക്കര പൊന്നച്ചന്‍, ഡി കെ ജോണ്‍, ജോണ്‍ കെ മാത്യൂസ്, കെ എഫ് വര്‍ഗീസ്, മാത്യു ജോര്‍ജ്, രാജന്‍ കണ്ണാട്ട്, അഹമ്മദ് തോട്ടത്തില്‍, വി സി ചാണ്ടി മാസ്റ്റര്‍, കെ എ ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു, ട്രഷറാര്‍ ഡോ. ഏബ്രഹാം കലമണ്ണില്‍, സ്റ്റേറ്റ് അഡൈ്വസര്‍ മാരായി സി മോഹനന്‍ പിള്ള, ജോര്‍ജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ, സീനിയര്‍ ജനറല്‍ സെക്രട്ടറിമാരായി കുഞ്ഞ് കോശി പോള്‍, ജോര്‍ജ് ജോസഫ്, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജനറല്‍ സെക്രട്ടറിയായി എ കെ ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.