കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിൽ കെ സുരേന്ദ്രനേക്കാൾ സന്തോഷിക്കുന്നത് പിണറായി വിജയൻ: വിഡി സതീശൻ

single-img
4 December 2023

പകൽ ബിജെപി വിരോധം പറയുകയും രാത്രി സന്ധി ചെയ്യുന്നതുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനേക്കാൾ സന്തോഷിക്കുന്നത് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ നയപരമായ സമീപനങ്ങളിൽ പിണറായി വിജയന്റെ ഉപദേശം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം പ്രതിനിധിയെ പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ ഭാഗമാക്കാതിരിക്കാൻ യെച്ചൂരിയെപ്പോലും സമ്മർദത്തിലാക്കിയ നേതാവാണ് മുഖ്യമന്ത്രി. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാൻ വൈകുന്നത് ഇതുമായി ചേർത്ത് വായിക്കണം. കേരളത്തിൽ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരു ദിവസം ഇല്ലാതായി.സംഘപരിവാറിന് വേണ്ടി ഇൻഡ്യ മുന്നണിയെ ദുർബലപ്പെടുത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു.