മോദി വീണ്ടും അധികാരത്തിൽ വന്നാൽ പിണറായി സർക്കാരിനും മമത സർക്കാറിനും ഭീഷണിയാകും: അരവിന്ദ് കെജ്രിവാൾ

single-img
24 May 2024

ഒരിക്കൽ കൂടി കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തിലെ പിണറായി സർക്കാരിനും പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി മമത സർക്കാറിനും ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതു പോലെ കള്ളക്കേസിൽ കുടുക്കി മമതയെയും പിണറായിയെയും അകത്താക്കാനും മോദി സർക്കാർ മടിക്കില്ലന്നാണ് അദ്ദേഹം മുന്നറിയിപ്പു നൽകുന്നത്.

ഇ.ഡിയാൽ അറസ്റ്റ് ചെയ്യപ്പെട്ട് 50 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം സുപ്രീംകോടതി നൽകിയ ഇടക്കാല ഉത്തരവിനെ തുടർന്ന് പുറത്തിറങ്ങിയ കെജ്രിവാൾ ഇപ്പോൾ രൂക്ഷമായ കടന്നാക്രമണമാണ് ബി.ജെ.പിയ്ക്കും മോദിക്കും എതിരെ നടത്തി കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളിൽ ഭയം ഉണ്ടാക്കാൻ കൂടി ലക്ഷ്യമിട്ട് ബി.ജെ.പി സർക്കാർ കെജ്‌രിവാറിന്റെ അറസ്റ്റ് അവർക്കു തന്നെയാണിപ്പോൾ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്.