ഹിൻഡൻബർഗ് റിപ്പോർട്ട്; അദാനിക്കെതിരായ അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹര്‍ജി

single-img
18 September 2023

അദാനി-ഹിൻഡൻബർഗ് റിപ്പോർട്ട് കേസിൽ അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹര്‍ജി. ആറംഗ പാനലിൽ മൂന്ന് പേരുടെ താൽപ്പര്യ വൈരുദ്ധ്യം ആരോപിച്ചാണ് കേസിലെ ഹരജിക്കാരിൽ ഒരാൾ പുതിയ സമിതി വേണമെന്ന് ആവശ്യപ്പെട്ടത്.

എസ് ബി ഐ മുൻ ചെയർമാൻ ഒ പി ഭട്ട്, മുതിർന്ന അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ എന്നിവരെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തുന്നത് ഉചിതമല്ലെന്ന് ഹർജിക്കാരിൽ ഒരാളായ അനാമിക ജയ്‌സ്വാൾ പറഞ്ഞു.

രാജ്യത്ത് അദാനി ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതിനായി 2022 മാർച്ച് മുതൽ അദാനി ഗ്രൂപ്പുമായി അടുത്ത പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ പുനരുപയോഗ ഊർജ കമ്പനിയായ ഗ്രീൻകോയുടെ ചെയർമാനായാണ് ഒ പി ഭട്ട് നിലവിൽ പ്രവർത്തിക്കുന്നത്