ബിജെപിയിലേക്ക് കേരള കോൺഗ്രസിൽ നിന്ന് ഉൾപ്പെടെ ആളുകൾ വരും; കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നു: രജി ലൂക്കോസ്

തനിക്കുപിന്നാലെ കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് വരുമെന്ന് റെജി ലൂക്കോസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് സിപിഐഎം അംഗത്വം ഇല്ലായിരുന്നുവെന്ന വാദം ശരിയല്ലെന്നും റെജി ലൂക്കോസ് പറഞ്ഞു. താന്‍ കുറുമുള്ളൂര്‍ ബ്രാഞ്ച് അംഗമായിരുന്നുവെന്നും 2021ലെ പാര്‍ട്ടി സമ്മേളനം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇടതുസഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നത്. പഴകിയ ആശയങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നും, ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസന കാഴ്ചപ്പാടുകളും ആശയങ്ങളും ഏറെക്കാലമായി തന്നെ സ്വാധീനിച്ചിരുന്നുവെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. ഏഴ് വര്‍ഷമായി തനിക്കു സിപിഐഎം അംഗത്വമുണ്ടായിരുന്നുവെന്നും റെജി ലൂക്കോസ് അവകാശപ്പെട്ടിരുന്നു.


