സദ്യക്കിടെ പായസം നൽകിയില്ല ; ആലപ്പുഴയിൽ വിളമ്പുകാരനെ കല്ലുകൊണ്ടടിച്ച് യുവാവ്
22 March 2026

പായസം നൽകാത്തതിന് വിളമ്പുകാരനെ കല്ല് കൊണ്ട് മർദിച്ച് യുവാവ്. 32കാരനായ യുവാവാണ് വിളമ്പുകാരനെ മർദിച്ചത്. ആലപ്പുഴയിലാണ് സംഭവം.ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന നേർച്ചയ്ക്കിടെയായിരുന്നു സംഭവം.
പായസം നൽകിയില്ല എന്നതിൽ പ്രകോപിതനായാണ് യുവാവ് വിളമ്പുകാരനെ കല്ലുകൊണ്ട് മർദിച്ചത്. പുറമെ, വിളമ്പുകാരന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തള്ളിമറിച്ചിടുകയും ചെയ്തു . സംഭവത്തിൽ വിളമ്പുകാരൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


