ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും; ഉത്തരം കിട്ടുന്നതുവരെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിരാശയുണ്ടെന്ന് പാർവതി

single-img
12 November 2022

സംസ്ഥാന സർക്കാർ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ അതിയായ കാലതാമസം നേരിടുന്നതിൽ തനിക്ക് നിരാശയുണ്ടെന്ന് പാര്‍വതി പ്രതികരിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇനിയും ഉത്തരം ലഭിക്കുന്നത് വരെ ചോദിച്ചുകൊണ്ടിരിക്കുമെന്നും അക്കാര്യത്തില്‍ പിന്നോട്ടേക്കില്ലെന്നും നടി ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

പാർവതിയുടെ വാക്കുകൾ: ‘ എനിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിരാശയുണ്ട്. ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും, ഉത്തരം കിട്ടുന്നതുവരെ. അതിനുള്ള അധികാരം ഉണ്ട്.
ഇതൊരു ഒറ്റപ്പെട്ട ശബ്ദമാണ് ഞങ്ങളുടേതെന്ന് എനിക്ക് തോന്നുന്നില്ല’

മലയാള സിനിമ മേഖലയിലെ സ്ത്രീകല്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017 ലായിരുന്നു കേരള സര്‍ക്കാരാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്.ഈ സമതി 2019ല്‍ സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും രണ്ട് വര്‍ഷമായിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ല.