ആലപ്പുഴയിൽ പള്ളിയോടം മറഞ്ഞു; ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ

single-img
10 September 2022

ആലപ്പുഴയിൽ ശക്തമായ ഒഴുക്കിൽ ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞു ഒരാൾ മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യൻ ആണ് മരിച്ചത് എന്നാണു പോലീസ് സ്ഥിതീകരിക്കുന്നത്. മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.

ഫയർ ഫോഴ്സ് സംഘവും സ്കൂബാ ടീം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. രാകേഷ് എന്ന മറ്റൊരാളെ കൂടി കാണാതായതായെന്ന സംശയം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.

പമ്പയാറ്റിലെ നീരൊഴുക്ക് ശക്തമാണെന്നും ഇത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്നും സജി ചെറിയാൻ എംഎൽഎ പറഞ്ഞു. അപകടം സംഭവിക്കുമ്പോൾ വള്ളത്തിൽ അമ്പതോളം പേരാണ് ഉണ്ടായിരുന്നത്