കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ല ; പത്മിനി തോമസും ബിജെപിയിലേക്ക്

single-img
14 March 2024

പദ്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസിൽ നിന്നും പത്മിനി തോമസും ബിജെപിയിലേക്ക്.തനിക്ക് കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്നും പത്മിനി തോമസ് വ്യക്തമാക്കി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ആയിരുന്നു പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്നാകും കോൺഗ്രസ് വിട്ടു വരുന്നവർക്ക് പാർട്ടി അംഗത്വം നൽകുന്നത്.