മമ്മൂട്ടിക്ക് പത്മഭൂഷൺ: ഏറെനാളത്തെ ശുപാർശയ്ക്ക് അംഗീകാരം: മുഖ്യമന്ത്രി

single-img
25 January 2026

നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ബഹുമതിക്കായി ശുപാർശ നൽകിക്കൊണ്ടിരുന്നുവെന്നും ഇപ്പോഴെങ്കിലും അംഗീകാരം ലഭിച്ചത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പല തലമുറകളോടും പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനിൽക്കുന്നതെന്നും, ഓരോ കഥാപാത്രത്തിലൂടെയും പുതുമ സൃഷ്ടിക്കുന്ന നടനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമയ്ക്കും അഭിനയകലക്കും ജീവിതം സമർപ്പിച്ച കലാകാരനാണെന്ന് അദ്ദേഹം അഭിനന്ദിച്ചു.