നിങ്ങള്‍ പാലക്കാട് തന്നോളൂ, കേരളം ഞങ്ങള്‍ ഇങ്ങെടുക്കും: സുരേഷ്‌ഗോപി

5 July 2024

പാലക്കാട് മണ്ഡലത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപിയിൽ നിന്നും സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാൻ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. എന്നാൽ ഈ ഉപതിരഞ്ഞെടുപ്പിലെ വിജയം തൃശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘നിങ്ങള്‍ പാലക്കാട് തന്നോളൂ, കേരളം ഞങ്ങള്‍ ഇങ്ങെടുക്കും. ട്രോളുകള്‍ വന്നാല്‍ ബിജെപി വിജയിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സെമി ഫൈനലാണ് ഈ ഉപതിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കണം’, സുരേഷ് ഗോപി പറഞ്ഞു.