സർഗ്ഗാത്മകതയാകാം പക്ഷെ അശ്ലീലം അനുവദിക്കില്ല; OTT പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പുമായി മന്ത്രി

single-img
19 March 2023

OTT പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും അധിക്ഷേപകരവുമായ ഉള്ളടക്കം വർദ്ധിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ചു കേന്ദ്ര സർക്കാർ.

സർഗ്ഗാത്മകതയുടെ പേരിലുള്ള ദുരുപയോഗം വെച്ചുപൊറുപ്പിക്കില്ല. OTT പ്ലാറ്റ്‌ഫോമുകളിൽ വർദ്ധിച്ചുവരുന്ന ദുരുപയോഗവും അശ്ലീലവുമായ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളിൽ സർക്കാർ ഗൗരവമായി ആണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതും മന്ത്രാലയം പരിഗണിക്കും. ഈ പ്ലാറ്റ്‌ഫോമുകൾക്ക് സർഗ്ഗാത്മകതയ്‌ക്കുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. അല്ലാതെ അശ്ലീലം കാണിക്കാനല്ല.

“പ്രാരംഭ തലത്തിൽ നിർമ്മാതാവ് പരാതികൾ കൈകാര്യം ചെയ്യണം എന്നതാണ് ഇതുവരെയുള്ള നടപടിക്രമം. 90%-92 % പരാതികളും നിർമ്മാതാക്കൾ ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തിയാണ് കൈകാര്യം ചെയ്യുന്നത്.

സർക്കാരിലേക്ക് പരാതികൾ വരുമ്പോൾ, ചട്ടങ്ങൾക്കനുസൃതമായി വകുപ്പുതല സമിതി കർശനമായ നടപടി സ്വീകരിക്കുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പരാതികൾ വർധിച്ചതിനാൽ വകുപ്പ് അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. ഇതിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നാൽ ഞങ്ങൾ അതിനെക്കുറിച്ച് വളരെ ഗൗരവമായി ആലോചിക്കും,” മന്ത്രി പറഞ്ഞു.