മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷം

single-img
29 January 2024

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) . പ്രമേയം അവതരിപ്പിക്കുന്നതിനായി പ്രധാന പ്രതിപക്ഷ പാർട്ടിയായ എംഡിപി ഒപ്പുകൾ ശേഖരിച്ചതായും റിപ്പോർട്ടുണ്ട്.

ഇതിനായി ഡെമോക്രാറ്റുകളുമായി സഖ്യത്തിലേർപ്പെട്ടാണ് എംഡിപി മുയിസുവിനെതിരെ നീക്കം നടത്തുന്നത്. എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ 34 അംഗങ്ങൾ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം പാർലമെന്റിൽ കഴിഞ്ഞ ദിവസം ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഭരണകക്ഷിയിലെ നാല് അംഗങ്ങൾ മുയിസുവിന്റെ മന്ത്രിസഭയിൽ ചേരുന്നതിന് അംഗീകാരം നൽകാൻ മാലദ്വീപ് പാർലമെന്റിൽ ഭൂരിപക്ഷമുള്ള എംഡിപി വിസ്സമതിച്ചതിനെത്തുടർന്നായിരുന്നു സംഘർഷത്തിന്റെ തുടക്കം.