ഇന്ന് സഭയിൽ കണ്ടത് പ്രതിപക്ഷ നേതാവിന്റെ കാപട്യം: മന്ത്രി വീണാ ജോർജ്

single-img
15 March 2023

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് കാപട്യമാണ്. ഇന്ന് നിയമ സഭയിൽ കണ്ടത് പ്രതിപക്ഷ നേതാവിന്റെ കാപട്യമാണെന്ന് വീണ ജോർജ് വിമര്‍ശിച്ചു.

അതേസമയം, കോൺഗ്രസിലെ ഒറ്റുകാരൻ, ബിജെപിയുമായി ബന്ധം, മന്ത്രിമാരെ ആക്ഷേപിക്കുന്നു തുടങ്ങി പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി റിയാസ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ജീവിതത്തിൽ ഇന്നുവരെ അര മണിക്കൂർ പോലും ജയിൽ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗം എന്തെന്ന് അറിയില്ല.

ദിവസവും രാവിലെ ഗുഡ് മോണിങും വൈകീട്ട് ഗുഡ് ഈവിനിങും പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ മന്ത്രിമാരെ കിട്ടില്ല. ബിജെപിക്ക് വേണ്ടി കോൺഗ്രസിനെ കോൺഗ്രസിൽ നിന്നുകൊണ്ട് ഒറ്റുകൊടുക്കുകയാണ് വിഡി സതീശനെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തിയിരുന്നു.