ഏകദിന സെഞ്ചുറികൾ; രോഹിതിന് മുന്നിൽ ഇനി സച്ചിനും കോലിയും മാത്രം

single-img
24 January 2023

ഇന്ന് ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തിൽ 85 പന്തില്‍ 101 റൺസ് നേടിയ പ്രകടനത്തോടെ പ്രകടനത്തോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിംഗിനൊപ്പമെത്തിയിരിക്കുയാണ് രോഹിത്.

രണ്ടുപേർക്കും 30 സെഞ്ചുറികള്‍ വീതമാണുള്ളത്. ഇക്കാര്യത്തിൽ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (49), വിരാട് കോലി (46) എന്നിവരാണ് ഇനി രോഹിത്തിന്റെ മുന്നിലുള്ളത്. രോഹിത്തിന്റെ വളരെ വേഗമേറിയ സെഞ്ചുറികളില്‍ ഒന്നുകൂടിയാണിത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ്ഹാമില്‍ 82 പന്തില്‍ നേടിയ സെഞ്ചുറിയാണ് വേഗമേറിയ സെഞ്ചുറികളില്‍ ഒന്നാമത്തേത്.

അടുത്തതായി ഇന്‍ഡോറിലേത്. 2018ല്‍ ഗുവാഹത്തിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 84 പന്തില്‍ നേടിയ സെഞ്ചുറി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ന് മത്സരത്തിൽ ഗില്ലിനൊപ്പം ഒന്നാം വിക്കറ്റില്‍ 212 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഈ നേട്ടവും ഒരു റെക്കോര്‍ഡാണ്. ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് എതിരെ ഓപ്പണിംഗ് വിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് ഇരുവരും പടുത്തുയര്‍ത്തിയത്. 2009ല്‍ ഹാമില്‍ട്ടണില്‍ ഇന്ത്യയുടെ തന്നെ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് നേടിയ 201 റണ്‍സിന്റെ റെക്കോര്‍ഡ് ഇരുവരും തിരുത്തി.