റിലീസിന് ഒരാഴ്ച മാത്രം; ‘ടോക്സിക്’ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21 മുതൽ

single-img
20 August 2026

യഷ് നായകനായെത്തുന്ന ‘ടോക്സിക്’ ആഗോള റിലീസിനൊരുങ്ങുന്നു. റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ പോസ്റ്ററും പുറത്തിറക്കി.

ചുവപ്പ് പശ്ചാത്തലത്തിൽ തീവ്രമായ ഭാവത്തിൽ യഷിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. ചിത്രത്തിന്റെ പ്രമോഷൻ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ആരാധകരിലും പ്രതീക്ഷ ഉയരുകയാണ്.

അടുത്തിടെ പുറത്തിറങ്ങിയ ‘ടോക്സിക്’ ട്രെയിലറിന് പിന്നാലെയാണ് അഡ്വാൻസ് ബുക്കിങ് പ്രഖ്യാപനം. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലെത്തുന്നതായാണ് സൂചന. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.