മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു; കേരളത്തിൽ മൂന്നിലൊന്ന് ആളുകൾ പട്ടിണിയിലാണ്: വിഡി സതീശൻ

single-img
16 March 2024

ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ യുഡിഎഫ് സമഗ്ര വിജയമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാക്കും. ഇരുപതിൽ ഇരുപതും നേടിയുള്ള വിജയമാകും.

ജനാധിപത്യ ചേരിയിലുള്ള മുഴുവൻ ജനങ്ങളേയും യുഡിഎഫിന് ഒപ്പം നിർത്താൻ കഴിയും. കേരളത്തിൽ മൂന്നിലൊന്ന് ആളുകൾ പട്ടിണിയിലാണ്. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. ഇക്കാര്യങ്ങൾ തുറന്ന് കാട്ടും. സിഎഎ ക്കെതിരെ എ എം ആരിഫ് മാത്രമാണ് ഒപ്പിട്ട് നൽകിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു. രാഷ്ട്രീയ പ്രചരണം നടത്താനുള്ള അവസരമായി കാണുന്നു.

പൗരത്വ ഭേതഗതിയിൽ ശശി തരൂരിൻ്റെ പ്രസംഗമുൾപ്പെടെ മുഖ്യമന്ത്രിക്കയച്ച് കൊടുത്തു. വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളാണ് മുഖ്യമന്ത്രിയെന്നും സിപിഐഎംനേതാക്കാൽ ബിജെപി നേതാക്കളുമായി ബിസ്നസ് പാർട്ണർഷിപ്പ് നടത്തുന്നുവെന്നും സതീശൻ ആരോപിച്ചു. യുഡിഎഫിന്റെ ലക്ഷ്യം സമഗ്രമായ വിജയമാണെന്നും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരായ വിജയമുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.

സാധാരണക്കാരായ ജനങ്ങളാൽ വെറുക്കപ്പെട്ടതാണ് രണ്ട് സർക്കാരുകൾ. രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ആദ്യം രാഷ്ട്രീയ രാമനെ ഉണ്ടാക്കാൻ ശ്രമിച്ചു.ഇപ്പോൾ പൗരത്വ ഭേതഗതിയുമായി എത്തുന്നു.മോദി ഗ്യാരണ്ടിയുമായി എത്തുന്നു. മോദിയുടെ വാക്ക് പഴയ ചാക്കാണെന്നും വി ഡി സതീശൻ പറഞ്ഞു.

മോദി ഗ്യാരണ്ടിയിൽ 300 ശതമാനം പാചക വാതക വില കൂടി. മോദി ഗ്യാരണ്ടിയിൽ പെട്രോൾ വില 100 കടന്നു. മോദിയുടെ ഗ്യാരണ്ടിയിൽ 15 ലക്ഷം കിട്ടുമെന്ന് പറഞ്ഞ് 5 ലക്ഷം കടം വാങ്ങിയവർ ഉണ്ട്. മോദി ഗ്യാരണ്ടി തൊഴിലില്ലായ്മ തുടച്ച് നീക്കും. രാജ്യം സ്വതന്ത്രമായതിന് ശേഷം തൊഴിലില്ലായ്മ ഉണ്ടായത് കഴിഞ്ഞ 5 വർഷം. മോദിയും പിണറായിയും അണ്ണനും തമ്പിയും. തൃശ്ശൂരിലെ സിപിഐഎം നേതാക്കളുടെ തലക്കു മുകളിലെ വാളാണ് ഇ ഡി അന്വേഷണമെന്നും വി ഡി സതീശൻ പറഞ്ഞു.