ഒഡീഷ ട്രെയിൻ അപകടം തെറ്റായ സി​ഗ്നൽ കാരണമാകാമെന്ന് റിപ്പോർട്ട് 

single-img
4 June 2023

ഭുവനേശ്വർ: ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ 28ദലധികം പേരാണ് കൊല്ലപ്പെട്ടത്. 900ത്തോളം പേർക്കാണ് പരിക്കേറ്റത്. പാളം തെറ്റിയ ബോഗികൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വെള്ളിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. മൂന്ന് ട്രെയിനുകളായിരുന്നു അപകടത്തിൽ പെട്ടത്. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്പാളം തെറ്റുകയും തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ് ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ ട്രെയിൻ കോച്ചിലേക്ക് അടുത്ത ട്രാക്കിലൂടെ എത്തിയ ഗുഡ്സ് ട്രെയിനും ഇടിച്ചു. ഇതോടെ ദുരന്തത്തിന്റെ ആഘാതം വർധിച്ചു.

ട്രെയിൻ ദുരന്തത്തിന് കാരണമായത് പോയിന്റ് സംവിധാനത്തിലെ പിഴവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിൻ നീങ്ങിയത് തെറ്റായ പോയിന്റിംഗ് മൂലമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഇൻസ്പക്ഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പോയിന്റ് സംവിധാനത്തിൽ കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണിയാണോ തിരിച്ചടിയായിരിക്കുന്നതെന്ന് പരിശോധിക്കും.