സ്വകാര്യ ആശുപത്രികളിലെ ന​ഴ്സു​മാ​ർ നടത്തിയ സൂ​ച​നാ പ​ണി​മു​ട​ക്ക് വൻ വിജയം

single-img
5 January 2023

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് വൻ വിജയം. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​ർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാം എന്ന് പ്ര​ഖ്യാ​പി​ച്ച് പ​ണി​മു​ട​ക്കി​യ ന​ഴ്സു​മാ​ർ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി. കേ​ര​ള സ്റ്റേ​റ്റ് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ണി​മു​ട​ക്ക്.

കോ​ണ്‍​ട്രാ​ക്ട് നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നും ലേ​ബ​ർ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ലേ​ബ​ർ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്നും ന​ഴ്സു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഐ​ആ​ർ​സി ക​മ്മി​റ്റി​ക​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലെ​ന്ന പോ​ലെ യു​എ​ൻ​എ​യു​ടെ ര​ണ്ടു പ്ര​തി​നി​ധി​ക​ളെ​യെ​ങ്കി​ലും ഉൾപ്പെടുത്തുക, എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഇ​ൻ​സ്പെ​ക്ഷ​ൻ ന​ട​ത്തു​ക, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മാ​നേ​ജു​മെ​ന്‍റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, അ​വ​രു​ടെ പേ​രു​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക, ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി-​ന​ഴ്സ് അ​നു​പാ​തം ന​ട​പ്പാ​ക്കു​ക, ഇ​ട​ക്കാ​ലാ​ശ്വാ​സ​മാ​യ അ​ന്പ​തു ശ​ത​മാ​നം ശ​ന്പ​ള​വ​ർ​ധ​ന​വെ​ങ്കി​ലും ഉ​ട​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ന​ഴ്സു​മാ​ർ ഉ​ന്ന​യി​ച്ചു.