ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ല; ലൈഫ് എന്നല്‍ കാത്തിരിപ്പ് എന്നാക്കി സര്ക്കാർ

single-img
8 February 2023

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്ഡക്കും വീടുവച്ച്‌ നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം.ലൈഫ് എന്നല്‍ കാത്തിരിപ്പ് എന്നാക്കി സര്ക്കാര് ആവാക്കിന്‍്റെ അര്‍ത്ഥം മാറ്റിയെന്ന് അടിയന്തരപ്രമേയത്തിന് അുമതി തേടിയ പി കെ ബഷീര്‍ കുറ്റപ്പെടുത്തി.അടിസ്ഥാനരഹിതമായ ആരോപണം എന്ന് മന്ത്രി എംബിരാജേഷ് പറഞ്ഞു ഫീല്‍ഡ് പഠനം നടത്തിയാണ് അര്‍ഹരായ ആളുകളെ കണ്ടെത്തുന്നത്.1,02542 പേരെ ആണ് അര്‍ഹരായി കണ്ടെത്തിയത്.

പ്രതിപക്ഷം യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നില്ല.2020 ല്‍ പുതിയ ലിസ്റ്റ് ക്ഷണിച്ചു.3,23,000 പേര്‍ക്ക് വീട് വെച്ച്‌ കൊടുത്തു.54,529 വീടുകള്‍ ഇപ്പൊള്‍ നിര്‍മാണം നടക്കുന്നു.50,000 വീടുകള്‍ക്ക് കൂടി കൊടുക്കാന്‍ പണം ലൈഫ് മിഷന്‍്റെ കൈവശം ഉണ്ടെന്നും മന്ത്രി പറഞ്ഞു

.52,455 വീടുകള്‍ കാലങ്ങളായി നിര്‍മാണം മുടങ്ങി കിടക്കുന്നവ ആണെന്ന് പികെ ബഷീര്‍ പറഞ്ഞു.നേരത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വകുപ്പുകള്‍ക്ക് കീഴില്‍ വകുപ്പ് പ്രത്യേകം വീട് നല്‍കിയിരുന്നു.പഞ്ചായത്തുകള്‍ക്ക് അധികാരം തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ലൈഫില്‍ പഞ്ചായത്തുകളുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നിട്ടില്ലെന്ന് മന്ത്രി എംബിരാജേഷ് വിശദീകരിച്ചു.കെപിസിസി ആയിരം പ്രളയ ദുരിതാശ്വാസ വീടുകള്‍ നിര്‍മിച്ചു നല്‍കും എന്ന് പറഞ്ഞു.46 വീട് ആണ് ഇതുവരെ നല്‍കിയത്.മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു എത്ര വീട് കൊടുത്തു എന്ന് കണക്ക് പറയാമോ?പറഞാല്‍ തര്‍ക്കം തീരും എന്ന് മന്ത്രി തിരിച്ചടിച്ചു.

2020ല്‍ അപേക്ഷ ക്ഷണിച്ചു 2022ല്‍ ലിസ്റ്റ് ഇട്ടതില്‍, 12,845 പേരാണ് കരാറില്‍ ഏര്‍പ്പെട്ടത്.3 കൊല്ലാം കൊണ്ട് ഉണ്ടാക്കിയത് 12,845 ഗുണഭോക്താക്കള്‍ക്ക് ഉള്ള കരാര്‍ മാത്രമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതാണോ പുരോഗതിയെന്നും അദ്ദേഹം ചോദിച്ചു.കെപിസിസി നിര്‍മ്മിച്ച വീടുകളുടെ കണക്ക് മന്ത്രി പറഞ്ഞത് മര്യാദകേടെന്നും അദ്ദേഹം പറഞ്ഞു. പോരാളി ഷാജിയെ പോലെ മന്ത്രി തരാം താഴാന്‍ പാടില്ലായിരുന്നു.ഒരു പാര്‍ട്ടിയെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയല്ല.പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരണ്ട എന്ന് പറഞ്ഞ അധികാരം തലയ്ക്ക് പിടിച്ച മന്ത്രി ഉള്ള സര്ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.