താരിഖ് അൻവറിനോടോ ഹൈക്കൻമാഡിനോടോ തർക്കമില്ല: ശശി തരൂർ

single-img
11 January 2023

കേരളത്തിലെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന താൻ പ്രസ്താവനയ്ക്ക് എതിരെ ദേശീയ നേതൃത്വം വിമർശിച്ചതോടെ വിശദീകരണവുമായി ശശി തരൂർ എംപി രംഗത്തെത്തി. സംഘടനയിൽ അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഇക്കാര്യത്തിൽ താരിഖ് അൻവറിനോടോ ഹൈക്കൻമാഡിനോടോ തനിക്ക് തർക്കമില്ലെന്നും തരൂർ ഇന്ന് മലപ്പുറത്ത് പറഞ്ഞു.

ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് താൻ പോകുന്നതും കേരളത്തിൽ വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ഇതോടൊപ്പം തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും തനിക്കെതിരെയുള്ള വിമർശനത്തിൻ്റെ കാരണം വിമർശിക്കുന്നവരാണ് പറയേണ്ടതെന്നും തരൂർ ചൂണ്ടിക്കാട്ടി.