ശിവകാർത്തികേയൻ്റെ 25ാം ചിത്രത്തിൽ വില്ലനായി നിവിൻപോളി

single-img
11 November 2024

ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളി വീണ്ടും തമിഴിലേക്ക്. ശിവകാർത്തികേയൻ്റെ 25ാം ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സൂര്യ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വച്ച് പ്ലാന്‍ ചെയ്ത ‘പുറനാന്നൂര്‍’ എന്ന ചിത്രമാണ് എസ്‌കെ 25 ആയി വരുന്നത് എന്നാണ് വിവരം.

എസ്‌കെ 25ൻ്റെ സംഗീതസംവിധായകൻ ജിവി പ്രകാശ് കുമാറാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പുറനാന്നൂര്‍’ ആണ് എസ്‌കെ 25 ആയി മാറുന്നതെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യാനിരുന്ന വേഷമായിരിക്കുമോ നിവിന്‍ ചെയ്യുക എന്ന ചോദ്യവും ഉയരുന്നുണ്ട്.